Pages

ഒരു ചെറിയ തരികിട കമ്പ്യൂട്ടര്‍ ട്രിക്ക്

താഴെ തന്നിരിക്കുന്ന കോഡ്‌ കോപ്പി ചെയ്ത് നോട്ട്പാഡ് ഓപ്പണ്‍ ചെയ്ത് അതില്‍ പേസ്റ്റ് ചെയ്യുക.
അതിനുശേഷം അത് blogger.bat എന്ന് സേവ് ചെയ്യുക.ശ്രദ്ധിക്കുക, ഫയലിന്റെ എസ്റ്റെന്‍ഷന്‍ .bat എന്ന് തന്നെ ആയിരിക്കണം.ഈ സേവ് ചെയ്ത ഫയല്‍ ഡ്രാഗ് ചെയ്ത് സ്റ്റാര്‍ട്ട് മെനുവില്‍ പ്രോഗ്രാംസ് എന്നതില്‍ സ്റ്റാര്‍ട്ട്അപ് എന്നതില്‍ ഇടുക.. ഇനി സിസ്റ്റം ഒന്നു റീബൂട്ട് ചെയ്തുനോക്കു...;

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍

കമ്പ്യൂട്ടറില്‍ ഹാര്‍ഡ് ഡിസ്കില്‍ ഫയലുകള്‍ ചിതരിക്കിടുക്കുന്നത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഫയലുകള്‍ ഒരോ ഡ്രൈവിലും അടുക്കിനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് ഇനി പറയുന്നത്.
വിന്‍ഡോസ്‌ xp യില്‍ 
1. Desk Topല്‍ My Computer ഐക്കണില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക.
2. Manage എന്നു കാണുന്ന option click ചെയ്താല്‍ Computer Management എന്ന ഡയലോഗ് ബോക്‌സ് തുറക്കും.
3. Storage Section-ല്‍ Disk Defragmenter ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത് Analyse എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Disk Defragmenter എന്നെഴുതിയ ഡയലോഗ് ബോക്‌സ് തെളിയും. അവിടെ കാണുന്ന Defragment എന്ന Option ക്ലിക്ക് ചെയ്താല്‍ ഡിസ്‌ക്കില്‍ ഫയലുകള്‍ കിടക്കുന്ന വിധം പല നിറങ്ങളില്‍ കാണിച്ചിരിക്കുന്നത് കാണാം. എത്രമാത്രം സ്ഥലം ഓരോ ഡിസ്‌ക്കിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാകും. ഈ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതാണ്. Defragmention കഴിഞ്ഞാല്‍ ഡിസ്‌കില്‍ കൂടുതല്‍ സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കാണാം. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഇതിലൂടെ കൂടുതല്‍ മെച്ചപ്പെടും.
വിന്‍ഡോസ്‌ 7 നില്‍
സ്റ്റാര്‍ട്ട്‌ മെനുവില്‍ സേര്‍ച്ച്‌ കോളത്തില്‍ defragment  എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ ഏറ്റവും മുകളില്‍  Disk Defragmenter  എന്ന് കാണാം .



ഇപ്പോള്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത്  Analyse എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Analysing കഴിഞ്ഞ ശേഷം Defragment  disk  ക്ലിക്ക് ചെയ്യുക .ഇതിനും സമയം കൂടുതല്‍ എടുക്കുന്നതാണ് .

കമ്പ്യൂട്ടര്‍ ഓണാകുമ്പോള്‍ സോഫ്റ്റ്‌വെയേഴ്സ് തനിയെ ഓണാകുന്നത് എങ്ങനെ നിര്‍ത്തലാകാം

ചില നേരങ്ങളില്‍ കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ സമയമില്ലാത്ത സമയത്ത് ഓരോ സോഫ്റ്റ്‌വെയര്‍  ഓണായി സിസ്റ്റം കുറച്ചു സെക്കന്റുകള്‍ ഹാങ്ങായതുപോലെ ഒറ്റ നിപ്പാ നിക്കും .ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനായി കമ്പ്യൂട്ടറില്‍ 
സ്റ്റാര്‍ട്ട്‌ മെനുവില്‍ റണ്‍ എടുക്കുക അതില്‍ msconfig എന്നു ടൈപ്പ് ചെയ്യുക.


അതിനു ശേഷം എന്റര്‍ കീ  അമര്‍ത്തുക.ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ്‌വെയേര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആകുമ്പോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളഞ്ഞു ഓകെ കൊടുക്കുക.ഇനിയത്തെ റീ സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക…അത്രെയേ ഉള്ളു.