Pages

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍

കമ്പ്യൂട്ടറില്‍ ഹാര്‍ഡ് ഡിസ്കില്‍ ഫയലുകള്‍ ചിതരിക്കിടുക്കുന്നത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഫയലുകള്‍ ഒരോ ഡ്രൈവിലും അടുക്കിനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് ഇനി പറയുന്നത്.
വിന്‍ഡോസ്‌ xp യില്‍ 
1. Desk Topല്‍ My Computer ഐക്കണില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക.
2. Manage എന്നു കാണുന്ന option click ചെയ്താല്‍ Computer Management എന്ന ഡയലോഗ് ബോക്‌സ് തുറക്കും.
3. Storage Section-ല്‍ Disk Defragmenter ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത് Analyse എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Disk Defragmenter എന്നെഴുതിയ ഡയലോഗ് ബോക്‌സ് തെളിയും. അവിടെ കാണുന്ന Defragment എന്ന Option ക്ലിക്ക് ചെയ്താല്‍ ഡിസ്‌ക്കില്‍ ഫയലുകള്‍ കിടക്കുന്ന വിധം പല നിറങ്ങളില്‍ കാണിച്ചിരിക്കുന്നത് കാണാം. എത്രമാത്രം സ്ഥലം ഓരോ ഡിസ്‌ക്കിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാകും. ഈ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതാണ്. Defragmention കഴിഞ്ഞാല്‍ ഡിസ്‌കില്‍ കൂടുതല്‍ സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കാണാം. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഇതിലൂടെ കൂടുതല്‍ മെച്ചപ്പെടും.
വിന്‍ഡോസ്‌ 7 നില്‍
സ്റ്റാര്‍ട്ട്‌ മെനുവില്‍ സേര്‍ച്ച്‌ കോളത്തില്‍ defragment  എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ ഏറ്റവും മുകളില്‍  Disk Defragmenter  എന്ന് കാണാം .



ഇപ്പോള്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത്  Analyse എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Analysing കഴിഞ്ഞ ശേഷം Defragment  disk  ക്ലിക്ക് ചെയ്യുക .ഇതിനും സമയം കൂടുതല്‍ എടുക്കുന്നതാണ് .

1 comments:

Play Slots Online at LuckyClub Casino UK
Live Slots is a virtual sports betting platform from UK online casinos. We'll cover a wide range of the most popular games such as roulette, blackjack luckyclub.live and

Post a Comment