Pages

ഒരു ചെറിയ തരികിട കമ്പ്യൂട്ടര്‍ ട്രിക്ക്

താഴെ തന്നിരിക്കുന്ന കോഡ്‌ കോപ്പി ചെയ്ത് നോട്ട്പാഡ് ഓപ്പണ്‍ ചെയ്ത് അതില്‍ പേസ്റ്റ് ചെയ്യുക.
അതിനുശേഷം അത് blogger.bat എന്ന് സേവ് ചെയ്യുക.ശ്രദ്ധിക്കുക, ഫയലിന്റെ എസ്റ്റെന്‍ഷന്‍ .bat എന്ന് തന്നെ ആയിരിക്കണം.ഈ സേവ് ചെയ്ത ഫയല്‍ ഡ്രാഗ് ചെയ്ത് സ്റ്റാര്‍ട്ട് മെനുവില്‍ പ്രോഗ്രാംസ് എന്നതില്‍ സ്റ്റാര്‍ട്ട്അപ് എന്നതില്‍ ഇടുക.. ഇനി സിസ്റ്റം ഒന്നു റീബൂട്ട് ചെയ്തുനോക്കു...;

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍

കമ്പ്യൂട്ടറില്‍ ഹാര്‍ഡ് ഡിസ്കില്‍ ഫയലുകള്‍ ചിതരിക്കിടുക്കുന്നത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഫയലുകള്‍ ഒരോ ഡ്രൈവിലും അടുക്കിനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് ഇനി പറയുന്നത്.
വിന്‍ഡോസ്‌ xp യില്‍ 
1. Desk Topല്‍ My Computer ഐക്കണില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക.
2. Manage എന്നു കാണുന്ന option click ചെയ്താല്‍ Computer Management എന്ന ഡയലോഗ് ബോക്‌സ് തുറക്കും.
3. Storage Section-ല്‍ Disk Defragmenter ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത് Analyse എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Disk Defragmenter എന്നെഴുതിയ ഡയലോഗ് ബോക്‌സ് തെളിയും. അവിടെ കാണുന്ന Defragment എന്ന Option ക്ലിക്ക് ചെയ്താല്‍ ഡിസ്‌ക്കില്‍ ഫയലുകള്‍ കിടക്കുന്ന വിധം പല നിറങ്ങളില്‍ കാണിച്ചിരിക്കുന്നത് കാണാം. എത്രമാത്രം സ്ഥലം ഓരോ ഡിസ്‌ക്കിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാകും. ഈ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതാണ്. Defragmention കഴിഞ്ഞാല്‍ ഡിസ്‌കില്‍ കൂടുതല്‍ സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കാണാം. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഇതിലൂടെ കൂടുതല്‍ മെച്ചപ്പെടും.
വിന്‍ഡോസ്‌ 7 നില്‍
സ്റ്റാര്‍ട്ട്‌ മെനുവില്‍ സേര്‍ച്ച്‌ കോളത്തില്‍ defragment  എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ ഏറ്റവും മുകളില്‍  Disk Defragmenter  എന്ന് കാണാം .



ഇപ്പോള്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്‌ക്കുകള്‍ ഓരോന്നായി തെരഞ്ഞെടുത്ത്  Analyse എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Analysing കഴിഞ്ഞ ശേഷം Defragment  disk  ക്ലിക്ക് ചെയ്യുക .ഇതിനും സമയം കൂടുതല്‍ എടുക്കുന്നതാണ് .

കമ്പ്യൂട്ടര്‍ ഓണാകുമ്പോള്‍ സോഫ്റ്റ്‌വെയേഴ്സ് തനിയെ ഓണാകുന്നത് എങ്ങനെ നിര്‍ത്തലാകാം

ചില നേരങ്ങളില്‍ കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ സമയമില്ലാത്ത സമയത്ത് ഓരോ സോഫ്റ്റ്‌വെയര്‍  ഓണായി സിസ്റ്റം കുറച്ചു സെക്കന്റുകള്‍ ഹാങ്ങായതുപോലെ ഒറ്റ നിപ്പാ നിക്കും .ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനായി കമ്പ്യൂട്ടറില്‍ 
സ്റ്റാര്‍ട്ട്‌ മെനുവില്‍ റണ്‍ എടുക്കുക അതില്‍ msconfig എന്നു ടൈപ്പ് ചെയ്യുക.


അതിനു ശേഷം എന്റര്‍ കീ  അമര്‍ത്തുക.ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ്‌വെയേര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആകുമ്പോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളഞ്ഞു ഓകെ കൊടുക്കുക.ഇനിയത്തെ റീ സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക…അത്രെയേ ഉള്ളു.

സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഷോട്ട് കട്ടുകള്‍

  1. Alt + f = മുകളിലെ മെനു ബാറില്‍ (Menu Bar) കാണുന്ന ഫയല്‍ എന്താണെന്ന്   ദൃശ്യമാകുന്നതിന് (pull down the file menu)
  2. Att + e = Edit Menu കാണുന്നതിന്
  3. Ctrl + a =ഒരു വിന്‍ഡോയിലെ കാര്യങ്ങള്‍ മുഴുവനും ഒരുമിച്ചു സെലക്റ്റ് ചെയ്യാന്‍ 
  4. Ctrl + c = സെലക്ട്‌ ചെയ്തത് കോപ്പി ചെയ്യാന്‍ 
  5. Ctrl + X =സെലക്റ്റ് ചെയ്ത ഭാഗങ്ങള്‍ കട്ട് ചെയ്യുന്നതിന്, ഒഴിവാക്കുന്നതിന്. 
  6. Ctrl + v = (Shift Insert) കോപ്പി/കട്ട്‌  ചെയ്ത ഭാഗങ്ങള്‍ മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്യുന്നതിന്,    ചേര്‍ക്കുന്നതിന്, പതിക്കുന്നതിന്, ഒട്ടിക്കുന്നതിന്.
  7. Ctrl + f = കമ്പ്യൂട്ടറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വാക്കുകളോ വാചകങ്ങളോ കണ്ടുപിടിക്കാന്‍
  8. Ctrl + (left arrow) = ഒരു വാക്ക് ഇടത്തോട്ട് നീങ്ങുന്നതിന്
  9. Ctrl + (right arrow) = ഒരു വാക്ക് വലത്തോട്ട് നീങ്ങുന്നതിന്
10.Shift + Delete (Del) = കമ്പ്യൂട്ടറില്‍ നിന്ന് സെലക്ട് ചെയ്ത വാക്കുകളോ എന്തും എക്കാലത്തേക്കുമായി     ഒഴിവാക്കുന്നതിന്.
11.F1 = കമ്പ്യൂട്ടര്‍ സഹായം
12.Home = ഒരു വരിയുടെ ആദ്യ വാക്കിലേക്കോ ഭാഗത്തേക്കോ പോകുന്നതിന്.
13.Ctrl + Home = ആദ്യ പേജിലേക്കോ ഡോക്യുമെന്റിലേക്കോ പോകുന്നതിന്
14 .End = ഒരു വരിയുടെ അവസാനത്തെ വാക്കിലേക്കോ ഭാഗത്തേക്കോ പോകുന്നതിന്
15 .Ctrl + End = അവസാനത്തെ ഡോക്യുമെന്റിലേക്കോ ലൈനിലേക്കോ, പേജിലേക്കോ പോകുന്നതിന്
16. Shift + Home = ഒരു ലൈന്‍ മുഴുവനായി സെലക്ട് ചെയ്യുന്നതിന്
17.Shift + Ctrl + Home = നിലവിലെ സ്ഥാനത്ത് നിന്ന് ആദ്യഭാഗം വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
18. Shift + End = ഒരു ലൈന്‍ മുഴുവനായും അവസാനം മുതല്‍ ലൈനിന്റെ ആദ്യം വരെ സെലക്ട് ചെയ്യുന്നതിന്
19. Shift + Ctrl + End = നിലവിലെ സ്ഥാനം മുതല്‍ അവസാനത്തെ ലൈന്‍ വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
20. Shift + (right arrow) = ഒരു വാക്ക് സെലക്ട് ചെയ്യുന്നതിന്
21. Shift + (left arrow) = ഒരു വാക്ക് ഇടത്തോട്ട് സെലക്ട് ചെയ്യുന്നതിന്
22. Shift + Ctrl + ((right arrow) = ഒരു ലൈന്‍ മുഴുവന്‍ സെല്ക്ട് ചെയ്യുന്നതിന്
23. Shift + Ctrl + (left arrow) = ഒരു ലൈന്‍ മുഴുവന്‍ ഇടത്തോട്ട് സെലക്ട് ചെയ്യു ന്നതിന്.
24. Shift + (up arrow) = മുകളിലെ ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
25. Shift + (down arrow) = താഴെയുള്ള ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
26. Shift + Ctrl + (up arrow) = മുകളിലെ മുഴുവന്‍ ലൈനുകളും സെലക്ട് ചെ യ്യുന്നതിന്.
27. Shift + Ctrl + (down arrow) = താഴെയുള്ള മുഴുവന്‍ ലൈനുകളും സെലക്ട് ചെയ്യുന്നതിന്.
കമ്പ്യൂട്ടര്‍
28. Alt +F4 =നിലവിലുള്ള വിന്‍ഡോ ക്ലോസ്‌ ചെയ്യുന്നതിന് 
29. Alt +Tab =പ്രോഗ്രാം വിന്‍ഡോകള്‍ മാറിമാറി കാണുന്നതിന്‌
30.Alt +F4 (ടെസ്ക്ടോപില്‍)=കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ വരുന്നതിന്‌

കമ്പ്യൂട്ടറിന്‍റെ‌ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില സംഗതികള്‍

ആദ്യമായി ഞാന്‍ കമ്പ്യൂട്ടറിന്‍റെ‌ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില സംഗതികള്‍ പറയാം .
  1. വാള്‍പേപ്പര്‍ :അടിപൊളി ഫോട്ടോയൊക്കെ വാള്‍പേപ്പറായി ഇടുന്നത് കൊള്ളാം. പക്ഷേ, ഇടുന്ന ഫോട്ടോയുടെ സൈസ് (സൊലുഷന്‍ ) നോക്കി ഇട്ടില്ലെങ്കില്‍ അത് മൊത്തം സിസ്റ്റം സ്ലോ ആക്കും.ഏറ്റവും നല്ലത് സിമ്പിള്‍ ചിത്രങ്ങളാണ് .     

2. ഡ്രൈവെറുകള്‍ : പറ്റുമെങ്കില്‍ ഇടക്കിടക്ക് ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യണം .പുതിയ ഡ്രൈവറുകള്‍ സിസ്റ്റത്തിന്‍റെ‌ വേഗത വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്രാഫിക്സ് കാര്‍ഡുകളുടെ കാര്യത്തില്‍.


3. മിനിമൈസിംഗ് :കൂടുതല്‍ പ്രോഗ്രാമ്മുകള്‍ ഒരേ സമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിലവില്‍ ഉപയോഗിക്കാത്ത പ്രോഗ്രാമ്മുകള്‍ മിനിമൈസ്‌ ചെയ്‌താല്‍ റാമിന്‍റെ ഓവര്‍ലോഡിംഗ് ഒഴിവാക്കാം .
4. വിന്‍ഡോസിനെ മാത്രം റീ സ്റ്റാര്‍ട്ട്‌ ചെയ്യുക :റീ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഷിഫ്റ്റ്‌ കീ അമര്‍ത്തിപിടിച്ചാല്‍ കുറച്ചു സമയം കൊണ്ടുതന്നെ പീസീ ഓണാകും .കാരണം ,ഇങ്ങനെ ഓണാക്കുമ്പോള്‍ മൊത്തം സിസ്റ്റം ഓണാക്കാതെ വിന്‍ഡോസിനെ മാത്രമായി  ഓണാക്കാന്‍ സാധിക്കും .