- വാള്‍പേപ്പര്‍ :അടിപൊളി ഫോട്ടോയൊക്കെ വാള്‍പേപ്പറായി ഇടുന്നത് കൊള്ളാം. പക്ഷേ, ഇടുന്ന ഫോട്ടോയുടെ സൈസ് (റസൊലുഷന് ) നോക്കി ഇട്ടില്ലെങ്കില്‍ അത് മൊത്തം സിസ്റ്റം സ്ലോ ആക്കും.ഏറ്റവും നല്ലത് സിമ്പിള്‍ ചിത്രങ്ങളാണ് .

2. ഡ്രൈവെറുകള്‍ : പറ്റുമെങ്കില്‍ ഇടക്കിടക്ക് ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യണം .പുതിയ ഡ്രൈവറുകള്‍ സിസ്റ്റത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്രാഫിക്സ് കാര്‍ഡുകളുടെ കാര്യത്തില്‍.
3. മിനിമൈസിംഗ് :കൂടുതല്‍ പ്രോഗ്രാമ്മുകള്‍ ഒരേ സമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിലവില്‍ ഉപയോഗിക്കാത്ത പ്രോഗ്രാമ്മുകള്‍ മിനിമൈസ് ചെയ്‌താല്‍ റാമിന്‍റെ ഓവര്‍ലോഡിംഗ് ഒഴിവാക്കാം .
4. വിന്‍ഡോസിനെ മാത്രം റീ സ്റ്റാര്‍ട്ട് ചെയ്യുക :റീ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഷിഫ്റ്റ് കീ അമര്‍ത്തിപിടിച്ചാല്‍ കുറച്ചു സമയം കൊണ്ടുതന്നെ പീസീ ഓണാകും .കാരണം ,ഇങ്ങനെ ഓണാക്കുമ്പോള്‍ മൊത്തം സിസ്റ്റം ഓണാക്കാതെ വിന്‍ഡോസിനെ മാത്രമായി ഓണാക്കാന്‍ സാധിക്കും .
0 comments:
Post a Comment